ലോകരാജ്യങ്ങള്‍ പ്രാഥമിക പരിഗണന നല്കേണത് ആണവസുരക്ഷയ്ക്ക് ആയിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആണവസുരക്ഷ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വാഷിംഗ്‌ടണില്‍ എത്തിയ അദ്ദേഹം പരിപാടിയോട് അനുബന്ധിച്ച് വൈസ് ഹൌസില്‍ നടന്ന വിരുന്നില്‍ സംസാരിക്കുകയായിരുന്നു. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
ബ്രസല്‍സ് ആക്രമണം ആണവ തീവ്രവാദത്തിനെതിരായ നടപടികള്‍ ഉടനുണ്ടാകണമെന്നാണ് കാണിച്ചു തരുന്നത്. തീവ്രവാദത്തിനെതിരായ നടപടികള്‍ കടുപ്പിക്കണം. ഇല്ലെങ്കില്‍ ആണവ തീവ്രവാദത്തെ തടയാന്‍ സാധിക്കില്ല. അത്യാധുനിക സംവിധാനങ്ങളാണ് തീവ്രവാദികള്‍ ഉപയോഗിക്കുന്നതെന്നും എന്നാല്‍ അവര്‍ക്കെതിരെയുള്ള പ്രതികരണം വളരെ പഴയ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ വിഷയം വരുമ്പോള്‍ അവരുടേത്, എന്റേത് എന്ന നിലപാട് രാജ്യങ്ങള്‍ ഉപേക്ഷിക്കണം. തീവ്രവാദത്തിന്റെ കണ്ണികള്‍ ലോകവ്യാപകമായി പടര്‍ന്നിരിക്കുന്നു. ഇതിനെതിരെയുള്ള നടപടികള്‍ രാജ്യങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുകയാണ്. ആണവസുരക്ഷ ഉച്ചകോടി വിളിച്ചു ചേര്‍ത്തതിലൂടെ ഒബാമ മികച്ച സംഭാവനയാണ് ലോകത്തിന് നല്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.