ബ്രിട്ടീഷ് പാർലമെന്റിനു സമീപം ഭീകരാക്രമണം; പൊലീസുകാരനടക്കം നാലു പേർ മരിച്ചു, ഇരുപതോളം ആളുകൾക്ക് പരുക്ക്

വ്യാഴം, 23 മാര്‍ച്ച് 2017 (08:02 IST)
ബ്രിട്ടീഷ് പാർലമെൻറിന് സമീപം ഭീകരാക്രമണം. അക്രമണത്തിൽ ഒരു പൊലീസുകാരനും സ്ത്രീയും ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു. ഭീതി പരത്തിയ നിമിഷങ്ങൾക്കുള്ളിൽ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ശേഷമാണ് ലണ്ടൻ നഗരത്തെ ഞെട്ടിച്ച ആക്രമണങ്ങളുണ്ടായത്.
 
പാർലമെന്റിന്റെ അധോസഭയുടെ മുന്നിൽ ജോലിയിലുണ്ടായിരുന്ന പൊലീസുകാരനാണ് കുത്തേറ്റത് മരിച്ചത്. വെസ്റ്റ്മിനിസ്റ്റർ പാലത്തിന് മുകളിൽ അതിവേഗത്തിൽ സഞ്ചരിച്ച കാറിടിച്ചാണ് സ്ത്രീ മരിച്ചത്.  കാറിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. വെടിവെപ്പിലടക്കം 20ഓളം പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരിൽ മൂന്ന് ഫ്രഞ്ച് വിദ്യാർഥികളുമുണ്ട്. പൊലീസുകാരനെ കുത്തിയയാൾ തന്നെയാണോ കാറിൽ സഞ്ചരിച്ചതെന്ന് വ്യക്തമല്ല.  

വെബ്ദുനിയ വായിക്കുക