പി കെ ചൈനയിലും സൂപ്പര്‍ ഹിറ്റ്; 16 ദിവസം കൊണ്ട് നേടിയത് 100 കോടി
തിങ്കള്‍, 8 ജൂണ്‍ 2015 (12:55 IST)
അമീര്‍ ഖാന്റെ പികെ ചൈനയിലും സൂപ്പര്‍ ഹിറ്റാകുകയാണ്. ചൈനയില്‍ നിന്നും 16 ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി രൂപയാണ് പി കെ നേടിയത്. ഇതോടെ ഒരു വിദേശ രാജ്യത്തു നിന്നും 100 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി മാറിയിരിക്കുകയാണ് പികെ.
ത്രി ഇഡിയ്റ്റ്‌സ് എന്ന ചിത്രം ചൈനയിൽ നേടിയ വിജയമാണ് പികെയും ചൈനയില്‍ റിലീസ് ചെയ്യാന്‍ ആമീർ ഖാനെ പ്രേരിപ്പിച്ചത്. മെയ് 22ന് ചൈനയിലെ 4600 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയതത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കായി ആമിര്‍ ഖാനും സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയും നിര്‍മാതാവ് വിധു വിനോദ് ചോപ്രയും 3 ദിവസം ചൈനയിലാകെ സഞ്ചരിച്ചിരുന്നു
ചൈനയില്‍ പികെയ്ക്ക് ഇത്രവലിയ സ്വീകാര്യത കിട്ടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് രാജ്കുമാര്‍ ഹിറാനി പറഞ്ഞു. കഴിഞ്ഞ ഡിസംബർ 19ന് പുറത്തിറങ്ങിയ പികെ ലോകമെമ്പാടും നിന്നായി 615 കോടിയാണ് ഇതുവരെ നേടിയത്. അമീർഖാൻ ചിത്രം ധൂമിന്റെ തന്നെ റെക്കോർഡ് (540 കോടി) തകർത്തു കൊണ്ടാണ് ഈനേട്ടം.