ഫിലിപ്പിന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ഒബാമയുടെ പ്രസംഗം കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞ് ഡ്യൂടേര്‍ട് അസഭ്യപ്രയോഗം നടത്തുകയായിരുന്നു. ആസിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഡ്യൂട്ടേര്‍ട്ടിന്‍റെ വിവാദ പരാമര്‍ശം. ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താന്‍ ഇരുനേതാക്കളും നിശ്ചയിച്ചിരുന്നു.