ലോകത്ത് ആദ്യമായി ലിംഗം മാറ്റിവച്ച യുവാവ് പിതാവാകാന്‍ പോകുന്നു
ശനി, 13 ജൂണ്‍ 2015 (16:42 IST)
ലോകത്ത് ആദ്യമായി ലിംഗം മാറ്റിവച്ച യുവാവ് പിതാവാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കക്കാരനായ 22കാരനാണ് ലിംഗം വച്ച് പിടിപ്പിച്ച് മാസങ്ങള്‍ക്കകം പിതാവാകുന്നത്. ദക്ഷിണാഫ്രിക്കയിലെ ഷോസ ഗോത്രവര്‍ഗത്തില്‍ പെട്ട ഇയാളുടെ ലിംഗം അവരുടെ ആചാര പ്രകാരം അഗ്രചര്‍മ്മം ഛേദിക്കുന്നതിനിടെ മുറിഞ്ഞു പോയിരുന്നു.
എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ പത്ത് മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെ ഇയാള്‍ക്ക് ലിംഗം വച്ചുപിടിപ്പിക്കുകയായിരുന്നു. ഓപ്പറേഷന് അഞ്ചാഴ്‌ചയ്‌ക്ക് ശേഷമാണ് ഇയാള്‍ സാധാരണ ലൈംഗിക ജീവിതത്തിലേക്ക് മടങ്ങിവന്നത്. എന്നാല്‍ ലിംഗം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകാന്‍ രണ്ട് വര്‍ഷമാണ് ഡോക്‌ടര്‍മാര്‍ പ്രവചിച്ചത്.
എന്നാല്‍ പ്രവചനങ്ങള്‍ തെറ്റിച്ച് വെറും മൂന്ന് മാസങ്ങള്‍ക്കകം ഡോക്‌ടര്‍മാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് യുവാവിന്റെ കാമുകി ഗര്‍ഭിണിയായതായി സ്‌ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണ്‍ ടൈഗര്‍ബര്‍ഗ് ആശുപത്രിയിലെ സ്‌റ്റെല്ലന്‍ബോഷ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ ഭാഗമായാണ് യുവാവിന്റെ ലിംഗം മാറ്റിവച്ചത്.