ഹോളിവുഡിലെ താരസുന്ദരി പാരിസ് ഹില്‍ട്ടണ് പുതിയ ജോലി കൂടി. നാലു രാത്രികളില്‍ സ്‌പെയിനിലെ ഒരു വന്‍കിട ഹോട്ടലില്‍ നടക്കുന്ന ഡാന്‍സ് പാര്‍ട്ടിയുടെ ഡിജെയായിട്ടാണ് ഹില്‍ട്ടനെത്തുന്നത്. പരിപാടിക്കായി താരത്തിന് ലഭിക്കുന്നത് 1.6 മില്യണ്‍ പൗണ്ട് (ഏകദേശം 16 കോടി രൂപ).
നാലു ദിവസം രാത്രിയില്‍ രണ്ടു മണിക്കൂര്‍ വീതമാണ് പാരിസിന് ജോലി. അതായത് വെറും എട്ടു മണിക്കൂര്‍ ജോലിക്ക് 16 കോടി രൂപ പാരിസ് ഹില്‍ട്ടന്റെ പോക്കറ്റില്‍ വീഴും. പാട്ട് പാടിയും ഡാന്‍സ് കളിച്ചുമാവും താരം ഹോട്ടലില്‍ എത്തുന്ന അതിഥികളെ രസിപ്പിക്കുക. എല്ലാ ബുധനാഴ്ചയുമാണ് പരിപാടി നടക്കുന്നത്.
നേരത്തെ പാരിസ് ഹില്‍ട്ടനെ ക്ഷണിച്ച് പരിപാടിയുടെ ട്രെയല്‍ നടത്തിയതായും വാര്‍ത്തയുണ്ട്. പാരിസ് ഹില്‍ട്ടണിന്റെ സാന്നിദ്ധ്യം അതിഥികളില്‍ ഉണ്ടാക്കിയ ചലനമാണ് അധികൃതരെ ഈ ചിന്തയിലേക്ക് നയിച്ചത്. താരത്തിന് ഒരു മാസം തങ്ങാന്‍ ബാലറിക് ദ്വീപുകളിലെ ഒരു ആഡംബര റിസോര്‍ട്ടിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.