ഏറ്റവും പ്രായം കുറഞ്ഞ പലസ്തീൻ തടവുകാരിയെ ഇസ്രയേൽ മോചിപ്പിച്ചു

തിങ്കള്‍, 25 ഏപ്രില്‍ 2016 (11:39 IST)
ഇസ്രയേലിൽ തടവിൽ കഴിഞ്ഞിരുന്ന ഏറ്റവും പ്രായം കുറഞ്ഞ പലസ്തീൻ തടവുകാരിയെ മോചിപ്പിച്ചു. രണ്ടര മാസമായി തടവ് ശിക്ഷ അനുഭവിച്ച് വന്ന ദിമ അൽ വാവിയേ എന്ന 12 വയസ്സുകാരിയെയാണ് കഴിഞ്ഞ ദിവസം ജബ്ര സൈനീക അതിർത്തിക്ക് സമീപത്ത് നിന്നും  മോചിപ്പിച്ചത്. 
 
മാനുഷിക പരിഗണന ഒന്നും നൽകാതെ ശിക്ഷ വിധിക്കുന്ന ഏക രാജ്യമാണ് ഇസ്രയേൽ. പ്രായപൂർത്തിയാകാത്തവരുടേയും കുട്ടികളുടേയും അറസ്റ്റിനേയും ശിക്ഷയേയും നിയമാനുസൃതമാക്കിയ രാജ്യമാണിത്. ദിമയുടെ അറസ്റ്റിനെത്തുടർന്ന് പലസ്തീനിലെ മനുഷ്യാവകാശ സംഘടനകളും ചൈ‌ൽഡ് വെൽഫയറും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
 
കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന ദിമയെ ഇസ്രയേൽ സൈന്യം പരിശോധിക്കുകയും ബാഗിൽ കത്തികണ്ടെത്തുകയും തുടർന്ന് ആയുധം കൈവശം വെച്ചുവെന്നാരോപിച്ച് നാലുമാസത്തെ തടവിന് വിധിക്കുകയുമായിരുന്നു. പിന്നീട് ശിക്ഷാ കാലാവധി രണ്ടര മാസത്തേക്ക് വെട്ടിക്കുറയ്ക്കുകയുമായിരുന്നു. കൂടാതെ വലിയൊരു തുക പിഴയായി ഈടാക്കുകയും ചെയ്തിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക