2025 ആകുമ്പോൾ ആണവായുധക്കരുത്തില്‍ പാകിസ്ഥാന്‍ ലോകത്ത് അഞ്ചാമതാകും...!
പാകിസ്ഥാനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും വഞ്ചനയും ചതിയും കാട്ടുന്ന രാജ്യമാണെന്നും യുഎസിലെ മുതിർന്ന പാർലമെന്റംഗം പറഞ്ഞതിനു പിന്നാലെ ആശങ്കകള്‍ സ്ഥിരീകരിക്കുന്ന പുതിയ റിപ്പോര്‍ട്ട് യുഎസ് തന്നെ പുറത്തുവിട്ടു. 2025 ആകുമ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം പാകിസ്ഥാനായിരിക്കുമെന്നാണ് യുഎസ് റിപ്പോര്‍ട്ട്.
110-130 ആണവായുധശേഖരമുണ്ട്. 2011 ൽ ഇത് 90-110 വരെയായിരുന്നു. 2025 എത്തുമ്പോഴേക്കും ഇത് 220 മുതൽ 250 വരെയായി വർധിക്കും. ആണവായുധശേഖരം ഇനിയും വർധിപ്പിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുമായി ഏതു സമയത്തും നടക്കാവുന്ന യുദ്ധം മുന്നിൽക്കണ്ടാണ് ആണവായുധങ്ങൾ നിർമിച്ചു കൂട്ടിയതെന്ന് കഴിഞ്ഞ ദിവസം പാക്ക് വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരി പറഞ്ഞിരുന്നു. ഇന്ത്യയുടെ തത്വശാസ്ത്രങ്ങൾ ഏതു സമയത്തും ഉണ്ടാകാനിടയുള്ള യുദ്ധത്തെ ഓർമിപ്പിക്കുന്നു. അതിനെ നേരിടുന്നതിനാണ് ആണവായുധങ്ങൾ നിർമിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.