പാകിസ്ഥാനില്‍ പ്രളയം; മരണസംഖ്യ 250 കവിഞ്ഞു

ശനി, 13 സെപ്‌റ്റംബര്‍ 2014 (15:05 IST)
പാക്കിസ്ഥാനിലെ വെളളപ്പൊക്കത്തില്‍ മരണസംഖ്യ 250 കവിഞ്ഞു. രക്ഷാപ്രവര്‍ത്തനം താറുമാറായ പാകിസ്ഥാനില്‍ മരണസംഖ്യ ഉയരാനാണ് സധ്യത.

ആയിരക്കണക്കിനാളുകള്‍ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവുമെത്തിക്കുന്നതില്‍ പാക് സൈന്യം പരാജയപ്പെട്ടതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മുള്‍ട്ടാന്‍ ജില്ല ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

പാക്കിസ്ഥാനിലെ മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ഇതാണ് ദുരന്തത്തിന്റെ ആഴം വര്‍ധിക്കാന്‍ കാരണമായി തീര്‍ന്നത്. 2010ലാണ് ഇതിന് മുമ്പ് പാക്കിസ്ഥാനില്‍ കനത്ത പ്രളയം ഉണ്ടായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക