അതിര്‍ത്തിയില്‍ ഇന്ത്യ - പാക് സംഘര്‍ഷം പുകയുമ്പോള്‍ പാകിസ്ഥാന്‍ കലാ, സാംസ്കാരികലോകത്തും യുദ്ധത്തിന് കോപ്പു കൂട്ടുന്നു. വെള്ളിയാഴ്ച ബോളിവുഡ് സിനിമകള്‍ക്ക് പാകിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതിനു തൊട്ടു പിന്നാലെയാണ്, ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് പാകിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം.
നഗരത്തിലെ പ്രധാന സിനിമ ഹാളുകളില്‍ ഒന്നായ, ലാഹോര്‍ സൂപ്പര്‍ സിനിമ, തങ്ങളുടെ ഫേസ്‌ബുക്ക് പേജിലാണ് നിലപാട് വ്യക്തമാക്കിയത്. ലാഹോര്‍ സൂപ്പര്‍ സിനിമയുടെ ഒരു തിയറ്ററുകളിലും ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അതില്‍ വ്യക്തമാക്കുന്നു.
മറ്റൊരു മൂവി ഓപ്പറേറ്ററായ കറാച്ചിയിലെ ന്യൂപ്ലക്സ് സിനിമയും ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കി. പാകിസ്ഥാന്‍ ആംഡ് ഫോഴ്സിനോടുള്ള ആദരസൂചകമായി ഇന്ത്യന്‍ സിനിമള്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തുകയാണെന്ന് ന്യൂപ്ലക്സ് സിനിമ വ്യക്തമാക്കി. മറ്റൊരു മൂവി ഹാള്‍ ശൃംഖലയായ അട്രിയം സിനിമാസും അമിതാഭ് ബച്ചന്റെ പുതിയ ചിത്രം ‘പിങ്കി’ന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു.