പാകിസ്‌ഥാനില്‍ സ്വാതന്ത്ര്യ ദിനത്തില്‍ വന്‍ പ്രതിഷേധറാലി

വെള്ളി, 15 ഓഗസ്റ്റ് 2014 (14:05 IST)
തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണ് നവാസ് ഷെരീഫ് അധികാരത്തിലെത്തിയതെന്ന് ആരോപിച്ച് സ്വാതന്ത്രദിനത്തില്‍ പാകിസ്ഥാനില്‍ വന്‍ പ്രതിഷേധ റാലി.

പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ നയിച്ച ‘ആസാദി മാര്‍ച്ചും’ പ്രമുഖ പണ്ഡിതന്‍ താഹിറുല്‍ ഖാദിരിയുടെ നേതൃത്വത്തില്‍ നടത്തിയ ‘വിപ്ലവ റാലി’യുമാണ് ഇസ്ലാമാബാദിലും ലാഹോറിലും അരങ്ങേറിയത്.

തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയ നവാസ് ഷെരീഫ്  സ്ഥാനമൊഴിയണമെന്ന്  പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രാജിവെച്ച്‌ പുതിയതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

തുടക്കത്തില്‍ ശക്‌തമായി എതിര്‍ത്ത സര്‍ക്കാര്‍ വ്യാഴാഴ്‌ച വൈകിട്ടാണ്‌ പ്രകടനം നടത്താന്‍ അനുമതി നല്‍കിയത്‌. മാര്‍ച്ചിനിടയില്‍ പ്രതിഷേധക്കാര്‍ ഒരു ക്രെയിന്‌ നേരെ കല്ലേറ്‌ നടത്തി.

വെബ്ദുനിയ വായിക്കുക