ബലൂചിസ്താനിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യ: മുന്‍ പാക് മന്ത്രി
പാകിസ്ഥാന്‍- അഫ്‌ഗാനിസ്ഥാന്‍ ബന്ധം മെച്ചപ്പെടുത്തുന്നതിലെ പ്രധാനവെല്ലുവിളി ഇന്ത്യയാണെന്ന് മുന്‍ പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്. അഫ്‌ഗാനിസ്‌ഥാനുമായി തങ്ങള്‍ ചര്‍ച്ചയ്‌ക്ക് ഒരുങ്ങുബോള്‍ ഇന്ത്യ ഇടങ്കോലിടും. അഫ്‌ഗാനിസ്ഥാനില്‍ സമാധാന അന്തരീക്ഷം ഉണ്ടായാല്‍ മാത്രമെ പാകിസ്ഥാനില്‍ സാഹചര്യങ്ങള്‍ സാധാരണമാകു. എന്നാല്‍ ഈ നീക്കത്തെ ഇന്ത്യ തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ അഫ്‌ഗാനിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതിന് ഇന്ത്യന്‍ സര്‍ക്കരും രഹസ്യാന്വേഷണ ഏജന്‍സികളും ആഗ്രഹിക്കുന്നില്ല. ബലൂചിസ്താനിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യയാണ്. പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണം. പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലും നടക്കുന്ന ഇന്ത്യന്‍ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ സുഷമാ സ്വരാജിനെ കാണിക്കണമെന്നും റഹ്മാന്‍ മാലിക് ആവശ്യപ്പെട്ടു.