ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടുന്നുവെന്ന് പാകിസ്ഥാന്
പാകിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടുന്നുവെന്നും രാജ്യത്ത് ഭീകരവാദത്തെ പ്രോത്സഹിക്കുന്നുവെന്നും ആരോപിച്ച് പാകിസ്ഥാന്‍. കാശ്മീരാണ് പരിഹരിക്കപ്പെടാത്ത ഏറ്റവും പഴക്കംചെന്ന രാജ്യാന്തര തര്‍ക്കമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ദേശിയ സുരക്ഷ-വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് യുഎന്‍ ഫോറത്തില്‍ പറഞ്ഞു.
കഴിഞ്ഞദിവസം യു.എന്നില്‍ സംസാരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയ്ക്കെതിരെ ആരോപണവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയത്.
ഇന്ത്യ അതിര്‍ത്തിയില്‍ മനുഷ്യാവകാശ ലംഘനവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും നടത്തുകയാണെന്നും അസീസ് ആരോപിച്ചു. യു.എന്നില്‍ ഇസ്ലാമിക് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരില്‍ നടത്തുന്ന അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കാന്‍ അംഗരാജ്യങ്ങള്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അസീസ് അഭ്യര്‍ഥിച്ചു.