അയല്‍രാജ്യമായ പാകിസ്ഥാനില്‍ നിന്ന് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് ഇന്ത്യയെ തേടി എത്തുന്നത്. ആണവായുധശേഖരം വര്‍ദ്ധിപ്പിച്ച് വന്‍ ശക്തിയാകാന്‍ പാകിസ്ഥാന്‍ ശ്രമം നടത്തുന്നെന്നുള്ള റിപ്പോര്‍ട്ട് അമേരിക്കയാണ് പുറത്തുവിട്ടിരിക്കുന്നത്. 130 മുതല്‍ 140 വരെ ആണവ പോര്‍മുനകള്‍ ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
60 മുതല്‍ 80 വരെ ആണവായുധ ശേഖരം 2020 ഓടെ പാകിസ്ഥാന്‍ ഉണ്ടാക്കിയെടുത്തേക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016ല്‍ 130 മുതല്‍ 140 വരെ ആണവായുധശാലകളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങള്‍, ആണവ ആയുധശാലകള്‍, അണുഭേദനശേഷിയുള്ള ആയുധങ്ങള്‍ എന്നിവ കൂടുതലായി വികസിപ്പിക്കാന്‍ പാകിസ്ഥാന്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.