പാകിസ്ഥാന്‍ മറ്റൊരു ഭീകരനെ കൂടി തൂക്കിലേറ്റി
പാകിസ്ഥാന്‍ മറ്റൊരു ഭീകരനെ കൂടി തൂക്കിലേറ്റി . ഇഖ്റുമുള്‍ ഹഖ് ലാഹോറി എന്ന തീവ്രവാദിയുടെ വധശിക്ഷയാണ് നടപ്പാക്കിയിരിക്കുന്നത്.
2001ല്‍ ഷിയ മുസ്ലിം വിഭാഗക്കാരെ കൊലപ്പെടുത്തിയ കുറ്റമാണ് ഇയാളുടെ മേല്‍ ചുമത്തിയിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ലാഹോര്‍ ജയിലിലാണ് ഇയാളെ തൂക്കികൊന്നത്.
പെഷവാര്‍ ആക്രമണത്തിന് ശേഷം ലഹോറിയുള്‍പ്പെടെ 20 തീവ്രവാദികളെയാണ് പാകിസ്ഥാനില്‍ തൂക്കിലേറ്റിയിരിക്കുന്നത്.
പെഷവാറിലെ സ്കൂള്‍ ആക്രമണത്തിന് ശേഷം കഴിഞ്ഞ ഡിസംബര്‍ 17ന് തീവ്രവാദ കേസുകളില്‍ വധശിക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയം പാകിസ്ഥാന്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.