ഇതുവരെ ഒരു റോക്കറ്റ് പോലും സ്വന്തം ൻലയിൽ വികസിപ്പിച്ച് വിക്ഷേപണം നടത്തിയിട്ടില്ലാത്ത പാകിസ്ഥാൻ 2022ഓടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും എന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ 2 വിക്ഷേപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനവുമായി പാകിസ്ഥാൻ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യ ചന്ദ്രയാൻ 2 വിക്ഷേപിച്ചത് പാകിസ്ഥനിൽ വലിയ ചർച്ചയായിരുന്നു. ഇക്കാര്യങ്ങളിൽ ഇന്ത്യയെ കണ്ട് പഠിക്കണം എന്ന് യുവാക്കളുടെ ഇടയിൽനിന്നും വലിയ രീതിയിൽ വിമർശനം ഉയർന്നതോടെയാണ് പ്രഖ്യപനവുമായി പാക് പ്രസിഡന്റ് ഇമ്രാൻ ഖാൻ രംഗത്തെത്തിയത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഒരു ചൈനീസ് കമ്പനിയുമായി കരാർ ഒപ്പിട്ടതായാണ് റിപ്പോർട്ടുകൾ.