കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് കാളപ്പോര് വിദഗ്ദ്ധന് ദാരുണ അന്ത്യം - വീഡിയോ

തിങ്കള്‍, 11 ജൂലൈ 2016 (11:16 IST)
കാളപ്പോര് വിദഗ്ദ്ധന്‍ വിക്ടര്‍ ബാരിയോയ്ക്ക് (29) അന്തരിച്ചു. സ്‌പെയിനിലെ ടെറുലില്‍ വെള്ളിയാഴ്ച നടന്ന കാളപ്പോരിനിടെയാണ് ഈ ദുരന്തം ഉണ്ടായത്. മത്സരത്തിന്റെ തത്സമയ സംപ്രക്ഷണം ഉണ്ടായിരുന്നതിനാല്‍ ലക്ഷക്കണക്കിന് ആളുകള്‍ ഈ ദാരുണ അന്ത്യത്തിന് സാക്ഷികളായി. 
 
പോരിനിടെ വിക്ടര്‍ ചുവന്ന തുണി വീശിക്കാണിച്ചതോടെ ക്രുദ്ധനായ കാള വിക്ടറിനെ കുത്തിമറിക്കുകയായിരുന്നു.
വിക്ടറിനെ കാള കൊമ്പില്‍ കോര്‍ത്ത് എറിയുകയും നിരവധി തവണ നെഞ്ചില്‍ കുത്തുകയും ചെയ്തു. ഈ നൂറ്റാണ്ടില്‍ സ്‌പെയിനില്‍ കാളപ്പോരില്‍ കുത്തേറ്റ് മരിക്കുന്ന ആദ്യത്തെ വ്യക്തിയാണ് വിക്ടര്‍.
 
കാളപ്പോരിന്റെ നാട് എന്നറിയപ്പെടുന്ന സ്‌പെയിനില്‍ കാളകളുടെ ആക്രമണത്തിലുള്ള മരണം സാധാരണ സംഭവമാണ്. വര്‍ഷം തോറും സ്‌പെയിനില്‍ രണ്ടായിരത്തോളം കാളപ്പോരുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ നൂറ്റാണ്ടില്‍ 134 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക