ഓജോ ബോര്‍ഡ്‌: വിളിച്ചിട്ടും മോളി വന്നില്ല; പക്ഷേ 'സംഗതി' കത്തിപ്പോയി

ബുധന്‍, 4 ഫെബ്രുവരി 2015 (17:04 IST)
ചത്തു പോയ വളര്‍ത്തുനായയുടെ ആത്മാവിനെ ഓജോ ബോര്‍ഡ്‌ ഉപയോഗിച്ച്‌ വിളിച്ചു വരുത്താന്‍ ശ്രമിക്കുന്നതിനിടെ അമ്മയും മകളും തീ പടര്‍ന്ന് ആശുപത്രിയിലായി. യുകെയിലെ നോര്‍ത്ത്‌ ഡര്‍ഹം കൗണ്ടിയില്‍ ചത്തുപോയ തങ്ങളുടെ പട്ടിയുടെ ആത്മാവിനെ വിളിച്ചു വരുത്തുന്നതിനിടെയാണ് മാര്‍ഗരറ്റ്‌ കരോള്‍, മകള്‍ കത്രീന ലിവിംഗ്‌സ്റ്റണ്‍ എന്നിവര്‍ പൊള്ളലേറ്റ് ആശുപത്രിയിലായത്.

കഴിഞ്ഞ ക്രിസ്തുമസ് നാളിലാണ് മാര്‍ഗരറ്റ്‌ കരോള്‍, മകള്‍ കത്രീന ലിവിംഗ്‌സ്റ്റണിന്റെയും വളര്‍ത്തുനായ മോളിയെ മാര്‍ഗരറ്റിന്റെ ഭര്‍ത്താവ്‌ പോള്‍ വെട്ടിക്കൊന്നത്. മരിച്ച മോളിയെ മറക്കാന്‍ കഴിയാതിരുന്ന അമ്മയും മകളും എന്നും നായയുടെ കാര്യം സംസാരിക്കുമായിരുന്നു. ഓജോ ബോര്‍ഡ്‌ ഉപയോഗിക്കുന്നതില്‍ താല്‍പ്പര്യം കാണിച്ചിരുന്ന ഇരുവരും ശനിയാഴ്‌ച ഓജോ ബോര്‍ഡ്‌ ഉപയോഗിച്ച്‌ മരിച്ച വളര്‍ത്തു നായയുടെ ആത്മാവിനെ വിളിച്ചു വരുത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനായി വീട്ടിലെ മുറിയില്‍ കയറി നായയുടെ ആത്മാവിനെ വിളിച്ച് വരുത്താനുള്ള ശ്രമം നടത്തുകയായിരുന്നു. ഇതിനിടെയാണ് മുറിയില്‍ തീ പടരുകയും ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്‌തത്. ഇവര്‍ ഉപയോഗിച്ചിരുന്ന ഓജോ ബോര്‍ഡ്‌ പൂര്‍ണ്ണാമായും കത്തി നശിക്കുകയും ചെയ്തു.

പൊള്ളല്‍ ഗുരുതരമായതിനാല്‍ ഇരുവരും നോര്‍ത്ത്‌ ഡര്‍ഹാം യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്‌. എന്നാല്‍ അപകടത്തില്‍ ദുരൂഹത ഉണ്ടെന്നും, തങ്ങള്‍ ഓജോ ബോര്‍ഡ്‌ ഉപയോഗിക്കുന്നതിനിടെ കൊല്ലപ്പെടുമെന്ന് വെള്ളിയാഴ്‌ച വൈകിട്ട്‌ അജ്‌ഞാത സന്ദേശം ലഭിച്ചിരുന്നതാലും ഇവര്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക