റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജി7 രാജ്യങ്ങളുടെ ഭീഷണി കാര്യമാക്കുന്നില്ലെന്ന് ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 17 നവം‌ബര്‍ 2022 (14:09 IST)
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജി7 രാജ്യങ്ങളുടെ ഭീഷണി കാര്യമാക്കുന്നില്ലെന്ന് ഇന്ത്യ. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്താണ് നടക്കുന്നതെന്ന് അപ്പോള്‍ കാണാമെന്നും മോദി സര്‍ക്കാരിന് ഒരു സമ്മര്‍ദ്ദവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് ഭയമോ ആശങ്കയോ ഇല്ല. റഷ്യന്‍ എണ്ണയുടെ വിതരണത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ വിപണി തന്നെ അത് പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
 
ഡിസംബര്‍ അഞ്ചു മുതല്‍ റഷ്യന്‍ എണ്ണയ്ക്ക് വില പരിധി നിശ്ചയിക്കുമെന്ന് ജി സെവന്‍ രാജ്യങ്ങളുടെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം ജ7 രാജ്യങ്ങളുടെ വില പരിധി അംഗീകരിക്കുന്നവര്‍ക്ക് എണ്ണ നല്‍കില്ലെന്നാണ് റഷ്യയുടെ ഭീഷണി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍