ഒബാമയേയും ക്രിസ്ത്യാനികളേയും കൊന്നൊടുക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെയും ക്രിസ്ത്യാനികളുടെയും തലകൊയ്യുമെന്ന് ഇസ്ലാമിക് സ്റ്റേറ്റീന്റെ ഭീഷണി. ഐഎസ് നേതൃത്വത്തിലെ രണ്ടാമനായ അബു സയ്യഫിനെ അമേരിക്കന്‍ സൈന്യം വധിച്ചതിനുബ് പുഇന്നാലെയാണ് പകരം വീറ്റുമെന്ന മുന്നറിയിപ്പൊടെ തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഐഎസിന്റെ ട്വിറ്റര്‍ അക്കൗണ്ടെന്ന് കരുതുന്ന എബന്അല്കിമിലാണ് മുന്നറിയിപ്പ്.
നിങ്ങളുടെ ലക്ഷ്യം അബു സയ്യഫിനെ കൊല്ലുന്നതാണെങ്കില്‍ ഞങ്ങളുടേത് ഒബാമയുടേയും കുരിശു വിശ്വാസിളുടേയും തല കൊയ്യുകയാണെന്നും ഞങ്ങളുടെ ആക്രമണം ഉടന്‍ വരുന്നെന്നും ഈ മുന്നറിയിപ്പില്‍ പറയുന്നു. ഒബാമയുടെ തല വെട്ടിമാറ്റുന്ന നിലയില്‍ പുറത്തുവിട്ട ചിത്രം ഒട്ടേറെ പേര് ഷെയറും ചെയ്തു. കഴിഞ്ഞ ദിവസം ഒബാമയുടെ നിര്‍ദേശപ്രകാരം സിറിയന്‍ നഗരമായ അല്‍ അമറില്‍ അമേരിക്കന്‍ സേന നടത്തിയ റെയ്ഡില്‍ സയ്യഫ് ഉള്‍പ്പെടെ 12 തീവ്രവാദികളെ വധിച്ചിരുന്നു. സയ്യഫിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഐഎസിന്റെ എണ്ണ, ഗ്യാസ്, സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് സയ്യഫായിരുന്നു.