രസതന്ത്രത്തിനുള്ള നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു
ബുധന്‍, 8 ഒക്‌ടോബര്‍ 2014 (18:45 IST)
ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ എറിക് ബെറ്റ്‌സിഗ്, വില്ല്യം മോര്‍നര്‍ എന്നിവരും ജര്‍മന്‍ ജൈവ രസതന്ത്രജ്ഞനായ സ്‌റ്റെഫാന്‍ ഹെലും ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം നേടിയത്.
സൂപ്പര്‍ റിസോള്‍വ്ഡ് ഫ്ളൂറസെന്‍സ് മൈക്രോസ്കോപ്പി എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതിനാണ് ഇവര്‍ക്ക് നോബേല്‍ ലഭിച്ചത്.പാര്‍ക്കിന്‍സണ്‍സ്, അല്‍ഷൈമേഴ്‌സ് തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഏറെ സഹായകരമായിരുന്നു ഈ കണ്ടുപിടുത്തം എന്നാണ് കരുതപ്പെടുന്നത്.
ഫ്ലൂറസെന്റ് തന്മാത്രകള്‍ ഉപയോഗിച്ച് ഫ്ലൂറസെന്‍സ് മൈക്രോസ്‌കോപ്പ് പ്രവര്‍ത്തിക്കുന്നത്.ഇത് വഴി ഏറ്റവും ചെറിയ വസ്തുക്കളെപ്പോലും കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും.
സാധാരണ മൈക്രോസ്‌കോപ്പിന്റെ പരിമിതികളെ അതിജീവിക്കുന്ന കണ്ടുപിടുത്തമാണ് ഇവരുടേതെന്ന് നൊബേല്‍ കമ്മിറ്റി നിരീക്ഷിച്ചു.ഇത് വഴി ജീവകോശങ്ങളിലെ ഓരോ കണികയേയും തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് സാധിക്കും.