നിലുഫര്‍ ഡെമിര്‍ എന്ന പേര് ഇതിനു മുമ്പ് ആരും കേട്ടിട്ടുണ്ടാകില്ല. പലര്‍ക്കും, ഇന്നും പലരും നിലൂഫര്‍ ഡെമിര്‍ ആരാണെന്ന് അറിഞ്ഞിട്ടുണ്ടാകില്ല. പക്ഷേ, നിലൂഫറിന്റെ ക്യാമറയില്‍ പതിഞ്ഞ ഒരു ചിത്രമാണ് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്, അയ്‌ലന്‍ കുര്‍ദി എന്ന കുഞ്ഞ് കടല്‍ത്തീരത്ത് ജീവനറ്റ് കിടക്കുന്ന ചിത്രമായിരുന്നു അത്.
തുര്‍ക്കിയിലെ ഡോഗന്‍ ന്യൂസ് ഏജന്‍സിയിലെ വനിത ഫോട്ടോഗ്രാഫര്‍ ആണ് ഡെമിര്‍. ഒരു ദുരന്തം വ്യക്തമാക്കുന്നതിനു വേണ്ടിയാണ് താന്‍ ഈ ചിത്രം പകര്‍ത്തിയതെന്ന് പിന്നീട് ട്വിറ്ററില്‍ ഡെമിര്‍ പറഞ്ഞു. അയ്‌ലാന്‍ ഉറങ്ങുന്നതിന് നൂറ് മീറ്റര്‍ അകലെ സഹോദരന്‍ ഗാലിബിന്റെ മൃതദേഹവുമുണ്ടായിരുന്നു. തീരത്ത് അടിയുന്ന ജീവനറ്റ അഭയാര്‍ഥി ശരീരങ്ങളില്‍ ഒരു ലൈഫ് ജാക്കറ്റ് പോലുമുണ്ടാകില്ലെന്നും രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലാതെയാണ് ജീവിതത്തിന്റെ മറുകര തേടി പലരും കടലിലേക്ക് ഇറങ്ങുന്നതെന്നും അവര്‍ പറഞ്ഞു.