നൈജീരിയയില്‍ പെരുന്നാള്‍ നമസ്കാരത്തിനിടെ സ്ഫോടനം; 60 മരണം

ശനി, 18 ജൂലൈ 2015 (10:29 IST)
നൈജീരിയയില്‍ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ പ്രാര്‍ത്ഥന സ്ഥലത്തുണ്ടായ സ്ഫോടനത്തില്‍ 50 പേര്‍ മരിച്ചു. ഇരട്ട സ്ഫോടനത്തിലാണ് 50 പേര്‍ മരിച്ചത്. രണ്ടു വനിത ചാവേറുകളാണ് സ്ഫോടനം നടത്തിയത്. വെള്ളിയാഴ്ച രാവിലെ ദമാതുരു നഗരത്തില്‍ ആയിരുന്നു സ്ഫോടനം.
 
നൈജീരിയയിലെ മധ്യ ദമാതുരുവിലെ മൈതാനത്ത് രാവിലെ 07.40ഓടെയായിരുന്നു സ്ഫോടനം നടന്നത്. പ്രാര്‍ഥനയ്ക്ക് എത്തിയ വിശ്വാസികളുടെ ഇടയിലേക്ക് ചാവേറായി വന്ന സ്ത്രീയാണ് ആദ്യ സ്‌ഫോടനം നടത്തിയത്. 
 
രണ്ടു മിനിറ്റിന് ശേഷമായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. പത്തു വയസ്സുള്ള പെണ്‍കുട്ടി ആയിരുന്നു ചാവേറായെത്തി ആക്രമണം നടത്തിയത്. ഇതില്‍ ഏഴുപേര്‍ മരിച്ചു. അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
 
ബോക്കോഹറാം 2009 മുതല്‍ നടത്തിയ ആക്രമണത്തില്‍ 13,000 പേര്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

(ഫയല്‍ ഫോട്ടോ)

വെബ്ദുനിയ വായിക്കുക