ഐ എസില്‍ ചേരാന്‍ പണം നല്കി; സക്കീര്‍ നായിക്കിന്റെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കാന്‍ എന്‍ ഐ എ

വ്യാഴം, 24 നവം‌ബര്‍ 2016 (09:30 IST)
ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പദ്ധതിയിട്ട യുവാവിന് വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക് പണം നല്കിയതായി എന്‍ ഐ എ കണ്ടെത്തി. ഇതിനെ തുടര്‍ന്ന്, ഇയാളുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചു.
 
ഐ എസ് ഐ എസില്‍ ചേരാന്‍ പദ്ധതിയിട്ട രാജസ്ഥാന്‍ സ്വദേശിയായ യുവാവിന് സക്കീര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്‍ 80,000 രൂപ നല്‌കിയതിന്റെ തെളിവുകളാണ് എന്‍ ഐ എക്ക് ലഭിച്ചത്.
 
ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്റെയും സക്കീര്‍ നായിക്കിന്റെ അടുത്ത ബന്ധുക്കളുടെയും അടക്കം മൂന്നു ബാങ്കുകളിലുള്ള 25 അക്കൌണ്ടുകള്‍ മരവിപ്പിക്കണമെന്നാണ് എന്‍ ഐ എയുടെ ആവശ്യം. സക്കീര്‍ നായിക്കിന്റെ സുഹൃത്തുക്കളും ബന്ധുക്കളും അടക്കം 12 പേരുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ബാങ്കുകള്‍ക്ക് കൈമാറി.

വെബ്ദുനിയ വായിക്കുക