കഴിഞ്ഞവര്‍ഷത്തെ തകര്‍പ്പന്‍ ആപ്പ് ഫേസ്‌ബുക്ക് മെസഞ്ചര്‍. നിലവില്‍ 800 മില്യണ്‍ ആളുകളാണ് ഫേസ്‌ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നത്. ഫേസ്‌ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
ലോകത്താകമാനമുള്ള ജനങ്ങളെ ബന്ധിപ്പിച്ചു നിര്‍ത്താന്‍ ഫേസ്‌ബുക്ക് സഹായകമാണ് എന്ന കാര്യത്തില്‍ തനിക്ക് വളരയേറെ സന്തോഷമുണ്ട്. ആശയവിനിമയത്തിന് കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താന്‍ തങ്ങള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
താന്‍ സ്ഥിരമായി മെസഞ്ചര്‍ ഉപയോഗിക്കാറുണ്ടെന്നും സുഹൃത്തുക്കളും ബന്ധുക്കളുമായി ബന്ധം നിലനിര്‍ത്തുന്നത് പ്രധാനമായും മെസഞ്ചര്‍ വഴിയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്‌ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നതിലൂടെ ആളുകള്‍ക്ക് ചാറ്റ് ചെയ്യാനും ചിത്രങ്ങളും വീഡിയോകളും പങ്കു വെയ്ക്കാനും ഓഡിയോ, വീഡിയോ കോളുകള്‍ ഇന്റര്‍നെറ്റ് വഴി ചെയ്യാനും സാധിക്കും.