ന്യൂയോര്‍ക്ക് നഗരത്തെ നടുക്കി വേസ്റ്റ് ബിന്നില്‍ സ്ഫോടനം; 29 പേര്‍ക്ക് പരുക്കേറ്റതായി ന്യൂയോര്‍ക്ക് ഫയര്‍ കമ്മീഷണര്‍

ഞായര്‍, 18 സെപ്‌റ്റംബര്‍ 2016 (11:09 IST)
നഗരത്തെ നടുക്കി സ്ഫോടനം. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍ പ്രാദേശികസമയം ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ ആണ് സ്ഫോടനം ഉണ്ടായത്. നഗരത്തില്‍ സ്ഥാപിച്ചിരുന്ന വേസ്റ്റ് ബിന്നില്‍ നിന്നായിരുന്നു പൊട്ടിത്തെറി ഉണ്ടായത്.
 
സ്ഫോടനത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റതായി ന്യൂയോര്‍ക്ക് ഫയര്‍ കമ്മീഷണര്‍ പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. വേസ്റ്റ് ബിന്നില്‍ നിന്ന് വന്‍ ശബ്‌ദത്തോടെ സ്ഫോടനം ഉണ്ടാവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
 
സ്ഫോടനം ഉണ്ടായപ്പോള്‍ തന്നെ അഗ്‌നിശമനസേനയും പൊലീസും സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക