അഫ്ഗാൻ മൊണാലിസ ഷർബത് ഗുലയെ നാടുകടത്തില്ലെന്ന് പാക്ക് സർക്കാർ
അഫ്ഗാൻ മൊണാലിസ ഷർബത്ഗുലയെ നാടുകടത്തില്ലെന്ന് പാകിസ്ഥാൻ സർക്കാർ അറിയിച്ചു. മാനുഷികമായ പരിഗണന നൽകിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ചതിനാണ് ഷര്‍ബത് ഗുല അറസ്റ്റിലായത്. തുടര്‍ന്ന് അവരെ നാടുകടത്താന്‍ പെഷാവര്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഷർബത് ഗുലയെ നാടുകടത്തുന്നത് ശരിയായ നടപടിയല്ലെന്ന് തെഹ്രീക്–ഇ–ഇൻസാഫ് ചെയർമാൻ ഇമ്രാൻഖാന് പറഞ്ഞിരുന്നു. വിധവയായ ഷര്‍ബത് ഗുല രോഗബാധിതയാണ്. കുടുംബത്തിന്റെ ഏക അത്താണിയാണ് അവരെന്നും ഗുലയുടെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.