ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ദക്ഷിണാഫ്രിക്കന്‍ വിപ്ലവ നായകന്‍ നെല്‍സണ്‍ മണ്ഡേല എന്നിവരോടൊപ്പമാണ് ഇനി മുതൽ തുസ്സാഡില്‍ മോദിയുടേയും സ്ഥാനം. കൂടാതെ ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചന്‍, ഐശ്വര്യ റായ്, മാധുരി ദീക്ഷിത്, സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് എന്നിവരുടെയും മെഴുക് പ്രതിമ ലണ്ടനിലെ മാഡം തുസാഡ്‌സിലുണ്ട്.
പ്രധാന മന്ത്രിയുടെ ഡ്രസ് കോഡായ ക്രീം കളര്‍ കുര്‍ത്തയും കറുപ്പ് ജാക്കറ്റും ധരിപ്പിച്ച് നിർമിക്കുന്ന തുസാഡ്‌സിലെ മെഴുകുരൂപത്തിന്റെ പണികൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഏപ്രില്‍ ആദ്യ വാരത്തോടെ ഇത് പ്രദര്‍ശന സജ്ജമാകും. മോദിയുടെ മെഴുക് പ്രതിമ ലണ്ടൻ നഗരത്തെ കൺഫ്യൂഷനിലാക്കുമോ എന്നാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം