മോഡിയുടെ സത്യപ്രതിജ്ഞ: നവാസ് ഷെരീഫ് പങ്കെടുന്നതിന് തീരുമാനമായില്ല

വ്യാഴം, 22 മെയ് 2014 (15:03 IST)
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ സംബന്ധിച്ചുള്ള തീരുമാനം വൈകീട്ട്. 
 
ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു പോലെ പ്രധാനമന്ത്രി നവാസ് ഷെരീഫ് സത്യപ്രതിജ്ഞക്കായി ഇന്ത്യയിലേക്ക് പോകുമെന്നതില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ക്ഷണക്കത്ത് കിട്ടി എന്നത് സത്യമാണ് പക്ഷേ പ്രധാനമന്ത്രിയുടെ ഓഫീസിലെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയതിനുശേഷമായിരിക്കും തീരുമാനം എടുക്കുകയെന്ന് വിദേശകാര്യ വക്താവ് തസ്നിം അസ്ലാം പറഞ്ഞു.
 
മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സാര്‍ക് രാജ്യങ്ങളുടെ തലവന്‍‌മാരെ ക്ഷണിച്ചിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ അയല്‍‌രാജ്യങ്ങളിലെ തലവന്‍‌മാരെ ക്ഷണിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക