മോഡി ഇന്‍സ്റ്റഗ്രാമിലും; ആദ്യ പോസ്റ്റ് കണ്ടത് 35,000 പേര്‍

ബുധന്‍, 12 നവം‌ബര്‍ 2014 (12:07 IST)
ജനങ്ങളുമായി സംവദിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ ഫലപ്രദമായി ഉപയോഗിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രമുഖ നവമാധ്യമമായ ഇന്‍സ്റ്റഗ്രാമിലും അക്കൌണ്ട് തുറന്നു. ആസിയാന്‍ ഉച്ചകോടിക്കായി മ്യാന്‍മറിലെത്തിയ മോഡി അവിടെനിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമിലെ തന്റെ സാന്നിധ്യമറിയിച്ചത്.

പോസ്റ്റ് ചെയ്ത് 13 മിനിറ്റിനുള്ളില്‍ തന്നെ 35,000 പേരാണ് ചിത്രം കണ്ടത്. ലോകത്തെയാകെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ് മോദിയുടെ ആദ്യ പോസ്റ്റ്. ഇന്‍സ്റ്റഗ്രാം നന്നായിരിക്കുന്നു. ഇതാ എന്റെ ആദ്യ ചിത്രം, ആസിയാന്‍ ഉച്ചകോടിയില്‍ നിന്നുള്ളത് എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയകളുടെ പ്രിയ നേതാവായ മോദിക്ക് ട്വിറ്ററില്‍ മാത്രം 80 ലക്ഷം ഫോളോവേഴ്സ് ആണ് ഉള്ളത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക