മിനാദുരന്തത്തില്‍ 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (15:56 IST)
മിനായിലെ ജംറയില്‍ കല്ലേറ് കര്‍മ്മത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ ഇല്ലെന്നാണ് ആദ്യറിപ്പോര്‍ട്ട്. അപകടത്തില്‍ 310 പേര്‍ കൊല്ലപ്പെടുകയും 450 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
 
ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 0096 6125 458 000, 0096 6125 496 000. ജംറയില്‍ കല്ലേറു കര്‍മ്മം നടക്കുന്നതിനിടെയായിരുന്നു ദുരന്തം സംഭവിച്ചത്. രക്ഷാപ്രവര്‍ത്തനം സജീവമായി നടന്നുവരികയാണ്. 
 
ലക്ഷദീപ് സ്വദേശിയായ ഷാജഹാന് പരുക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച ഇന്ത്യക്കാരെ ഇതുവരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ ഹാജിമാര്‍ക്ക് ജംറയില്‍ അനുവദിച്ച സമയം രാവിലെ തന്നെ കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അപകടത്തില്‍പെട്ട ഇന്ത്യക്കാര്‍ കുറവാണെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക