ചൊവ്വയില്‍ 150 കിലോമീറ്ററോളം വലിപ്പമുണ്ടായിരുന്ന കൂറ്റന്‍ തടാകമുണ്ടായിരുന്നതായി കണ്ടെത്തല്‍. കോടിക്കണക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് വറ്റിവരണ്ട്പോയതായാണ്‍ കണ്ടെത്തിയത്. ചൊവ്വയില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതിന്റെ തെളിവുകള്‍ പുറത്ത് വിട്ടത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ്.
നാസയുടെ ചൊവ്വാപര്യവേക്ഷണപേടകം ക്യൂരിയോസിറ്റി റോവറില്‍നിന്ന് രണ്ടുവര്‍ഷമായി ലഭിച്ച ചിത്രങ്ങളും വസ്തുതകളും വിശകലനം ചെയ്താണ് നാസ ഈ നിഗമനത്തിലെത്തിയത്. രണ്ടുവര്‍ഷം മുമ്പ് മാര്‍സ് റോവര്‍ ഇറങ്ങിയ ചൊവ്വയിലെ ഗേല്‍ ഗര്‍ത്തത്തില്‍നിന്നാണ് ജലസാന്നിധ്യത്തിന്റെ കൂടുതല്‍തെളിവുകള്‍ ലഭിച്ചത്. ഗര്‍ത്തിന്റെ മധ്യഭാഗത്തെ പാറകളില്‍ അടിഞ്ഞുകൂടിയ ചെളി ജലസാന്നിധ്യത്തിന്റെ ഉറച്ചതെളിവായി നാസാ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ചൊവ്വയിലെ ഊഷ്മാവ് കൂടിയതിനെത്തുടര്‍ന്നാണ് തടാകം വറ്റിപ്പോയതെന്ന് കരുതുന്നു. ജലത്തിന്റെ ഇത്രയും വ്യാപകമായ തോതിലുള്ള സാന്നിധ്യം ഉണ്ടായിരുന്ന ചൊവ്വയില്‍ അതുകൊണ്ടുതന്നെ ജീവനുനും ഉടലെടുത്തിരിക്കാമെന്നാണ് നാസ കരുതുന്നത്. ജീവന്‍ രൂപപ്പെടാന്‍വേണ്ട ജലം, ഊര്‍ജം, അഞ്ച് അടിസ്ഥാന മൂലകങ്ങളായ കാര്‍ബണ്‍, ഓക്‌സിജന്‍, ഹൈഡ്രജന്‍, ഫോസ്ഫറസ്, നൈട്രജന്‍ എന്നിവ ചൊവ്വയില്‍ ഉണ്ടായിരുന്നു. കൂടാതെ ജീവന്‍ രൂപപ്പെടാനാവശ്യമായ സമയവും.
ചൊവ്വയുടെ ഉപരിതലത്തിലെ ജലം വറ്റിയിരിക്കാമെങ്കിലും പ്രതലത്തിനടിയില്‍ ജലം നല്ലതോതില്‍ ഉണ്ടാകാമെന്നാണ് നാസ കരുതുന്നത്. ഇക്കാര്യം പദ്ധതിയുടെ ഡപ്യൂട്ടി പ്രൊജക്ട് സയിന്റിസ്റ്റ് ഇന്ത്യ വംശജനായ അശ്വിന്‍ വസാവദ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമാനമായ സാഹചര്യമാണ് ചന്ദ്രനിലും ഉള്ളത്. ചെന്നാല്‍ ചന്ദ്രന്റെ ഉപരിതലത്തിനടിയില്‍ വന്‍തോതില്‍ ജലമുണ്ടെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു.