ബ്രസീലില്‍ യുവാവ് വിവാഹം കഴിച്ചത് സ്വന്തം സഹോദരിയെ. വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തങ്ങള്‍ സഹോദരങ്ങളാണെന്ന് തിരിച്ചറിയുന്നത്. ഏഴ് വര്‍ഷം മുന്‍പാണ് കോസ്മറ്റിക് സെയില്സില് ജോലിചെയ്യുന്ന 39 കാരിയായ അഡ്രിയാനയും ട്രക്ക് ഡ്രൈവറായ ലിയാനാര്ഡോയും തമ്മില്‍ പ്രണയത്തിലായത്.
പിന്നീട് അവര്‍ ഒരുമിച്ച് താമസവും ആരംഭിച്ചു. ഇരുവരെയും അമ്മ ഉപക്ഷിച്ചു പോയതാണെന്നു മാത്രമേ ഇവര്ക്കറിയുമായിരുന്നുള്ള. എന്നാല്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ അഡ്രിയാന തയ്യാറായിരുന്നില്ല. അമ്മയെ കണ്ടെത്താനുള്ള ശ്രമം അവര്‍ നേരത്തേ തുടങ്ങിയിരുന്നു.
അങ്ങനെ ഒരിക്കല്‍ റേഡിയോ ഗ്ലോബോയുടെ 'ദ ടൈം ഈസ് നൗ' എന്ന പരിപാടിയിലൂടെ അഡ്രിയാന അമ്മ (മരിയ)യുമായി ഒരുമിച്ചു. എന്നാല്‍ തനിക്ക് ലിയാനാര്‍ഡോ എന്ന ഒരു മകന് കൂടിയുണ്ടെന്ന് മരിയ വെളിപ്പെടുത്തുമ്പോള്‍ അഡ്രിയാന ഒരിക്കലും കരുതിരുന്നില്ല അത് തന്റെ പങ്കാളിയായിര്ക്കുമെന്ന്.
പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെ തന്റെ പങ്കാളി അര്ധസഹോദരനാണെന്ന് അവര്‍ക്ക് ഉറപ്പായി. ഇതോടെ ആകെ തകര്‍ന്ന് പോയെങ്കിലും ഈ ജന്മത്തില് പിരിയാനും ഇവര്‍ ആഗ്രഹിക്കുന്നില്ല. സര്വശക്തന് തങ്ങള്‍ക്കു നല്കിയ പരീക്ഷണമാണ് ഇതെന്ന് വിശ്വസിക്കാനാണ് ദമ്പതികള്‍ക്ക് ഇഷ്ടം. അതേസമയം, പ്രശ്നങ്ങള്‍ക്കെല്ലാം കാരണമായ അമ്മയെ വെറുക്കാനും ഇവര്‍ തയ്യാറല്ല.
അഡ്രിയാനയും ലിയാനാര്ഡൊയും കൊച്ചുകുട്ടികളായിരിക്കുമ്പോഴാണ് മരിയ ഉപേക്ഷിച്ചു പോയത്. പോയതും രണ്ടു പേരുടെയും അമ്മയുടെ പേര് ഒരുപോലെയായതും യാദൃശ്ചികമാണെന്നായിരുന്നു ഇവര്‍ ഇത്രയും നാള് കരുതിയിരുന്നത്.