കുടുംബ ഡോക്ടര്‍ക്ക് പിഴച്ചു; മരുന്നടി വിവാദത്തില്‍ ഷറപ്പോവയ്ക്ക് വിലക്ക്
ചൊവ്വ, 8 മാര്‍ച്ച് 2016 (08:48 IST)
ടെന്നീസ് കോര്‍ട്ടിലെ ഗ്ലാമര്‍ താരം മരിയ ഷറപ്പോവ മരുന്നടി വിവാദത്തില്‍. റഷ്യന്‍ സുന്ദരി ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന് ഈ മാസം 12 മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തി. ഓസ്ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ മരുന്ന് ഉപയോഗം കണ്ടെത്തിയെന്ന് ഷറപ്പോവ തന്നെയാണ് വെളിപ്പെടത്തിയത്.
ശാരീരികമായ ചില പ്രശ്നങ്ങള്‍ക്ക് കുടുംബ ഡോക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അതിനുള്ള മരുന്നാണ് കഴിച്ചിരുന്നത്. മൈഡ്രോണേറ്റ് എന്ന മരുന്നാണ് താന്‍ കഴിച്ചിരുന്നത്. അതിന് മെല്‍ഡോണിയം എന്ന മറ്റൊരു പേരു കൂടിയുണ്ടെന്നോ അത് ഉത്തേജക മരുന്നിന്റെ ഇനത്തില്‍പ്പെടുന്നതാണെന്നോ തനിക്ക് അറിയില്ലായിരു. താന്‍ 10 വര്‍ഷമായി ഉപയോഗിക്കുന്ന മരുന്നില്‍ നിന്നാകം മെല്‍ഡോണിയം ശരീരത്തിലെത്തിയതെന്നും ഷറപ്പോവ പറഞ്ഞു.
സംഭവത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുമെന്നും ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏല്ക്കുകയാണ്. പരിശോധനക്ക് വിധേയയാകണമെന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന് അറിയിച്ചപ്പോഴാണ് മരുന്നിനേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതെന്നും ഷറപ്പോവ പറഞ്ഞു.