മലാലയ്ക്കും കൈലേഷ് സത്യാര്‍ഥിക്കും സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം

വെള്ളി, 10 ഒക്‌ടോബര്‍ 2014 (14:58 IST)
പാകിസ്ഥാന്‍ വിദ്യാഭ്യാസപ്രവര്‍ത്തക മലാല യൂസഫ്‌സായിയും ഇന്ത്യന്‍ സാമൂഹ്യപ്രവര്‍ത്തകന്‍ കൈലേഷ് സത്യാര്‍ഥിയും സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിട്ടു. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍‌ജിഒ പ്രവര്‍ത്തകനാണ് കൈലേഷ് സത്യാര്‍ഥി. ഇതുവരെ 80,000 കുട്ടികളെ ബാലവേലയില്‍ നിന്ന് മോചിപ്പിക്കാന്‍ കൈലേഷ് സത്യാര്‍ഥിക്ക് കഴിഞ്ഞു. ബാലാവകാശത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളാണ് നൊബേലിന് അര്‍ഹമാക്കിയത്. 
 
ഇത്തവണ 278 നോമിനേഷനുകളാണ് നൊബേല്‍ സമ്മാനത്തിന് ലഭിച്ചത്. എഡ്വേര്‍ഡ് സ്നോഡന്‍, ചെല്‍‌സിയ മാനിംഗ്, വ്ലാദിമിര്‍ പുടിന്‍, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരെ പിന്തള്ളിയാണ് ഇന്ത്യക്കാരനായ കൈലേഷ് സത്യാര്‍ഥിയും മലാലയും നൊബേല്‍ സ്വന്തമാക്കിയത്. 1.1 ദശലക്ഷം ഡോളറാണ് സമ്മാനത്തുക. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക