ബേനസീര്‍ വധം: മദ്രസ വിദ്യാര്‍ഥികള്‍ പ്രതികള്‍
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതക കേസില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിരുന്നു. അന്വേഷണം നടത്തുന്ന പൊലീസ് സംഘമാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ കോടതിയെ അറിയിച്ചത്.
ദാറുല്‍ ഉലൂം ഹക്കൈന എന്ന മദ്രസയിലെ വിദ്യാര്‍ഥികളെയാണ് സംശയിക്കുന്നത്. എന്നാല്‍ പ്രതികള്‍ ഇവിടെ പഠിച്ചതാണെന്നും മദ്രസയും കൊലപാതകവും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും മദ്രസ അധികൃതര്‍ പറഞ്ഞു. റാവല്‍പിണ്ടിയിലെ അഡിയാല ജയില്‍ തയാറാക്കിയ പ്രത്യേക കോടതിയിലാണ് ബേനസീര്‍ ഭൂട്ടോ വധത്തിന്റെ വിചാരണ നടക്കുന്നത്. 2007ല്‍ പൊതു തെരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന സ്‌ഫോടനത്തിലാണ് ബേനസീര്‍ കൊല്ലപ്പെട്ടത്.