തന്റെ ജീവനായ ‘ടെഡിബെയര്‍’ വിമാനത്തില്‍ മറന്നുവെച്ചു; നാല് വയസുകാരിക്ക് അത് മടക്കിനല്‍കാന്‍ വിമാനം പറന്നത് 300 കിലോമീറ്റര്‍ !

വ്യാഴം, 30 നവം‌ബര്‍ 2017 (18:05 IST)
വിമാനയാത്രയില്‍ മറന്നുവെച്ച ടെഡിബെയര്‍, നാല് വയസുകാരിക്ക് നല്‍കാനായി വിമാനം തിരിച്ച് പറന്നത് 300 കിലോമീറ്റര്‍. സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ നിന്ന് ഒക്‌നേയിലേയ്ക്ക് പോകുന്ന ഫ്‌ളൈലോഗന്‍ എയര്‍ എന്ന വിമാന സര്‍വീസാണ് കുഞ്ഞിന്റെ പാവയെ നല്‍കാനായി തിരികെ പറന്നത്.
 
കുട്ടി പാവയെ വിമാനത്തില്‍ മറന്നുവെച്ച കാര്യം വിമാനം പോയതിനു ശേഷമായിരുന്നു മാതാപിതാക്കള്‍ അറിഞ്ഞത്. തോട്ടുപിന്നാലെ കുട്ടി പാവ വേണമെന്നുപറഞ്ഞ് വാശി പിടിച്ച് കരയുകയും ചെയ്തു. തുടര്‍ന്നാണ് കുട്ടിയുടെ അമ്മ ഡോണ ഫേസ്ബുക്കില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്.
 
കുട്ടിയുടെ അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് വിമാനത്തിലെ ജീവനക്കാരിലൊരാള്‍ കാണുകയായിരുന്നു. തുടര്‍ന്നാണ് വിമാനത്തില്‍ ടെഡിബെയര്‍ തങ്ങളോടൊപ്പം സന്തോഷത്തോടെ ഇരിക്കുകയാണെന്ന മറുപടി നല്‍കിയ ശേഷം ജീവനക്കാര്‍ തിരികെ എത്തി കുട്ടിക്കു കളിപ്പാവ നല്‍കിയത്.

Teddy was left at @EDI_Airport by accident on Mon

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍