ഹോം ക്വാറന്റീന്‍ ലംഘിച്ച് കൊറോണ പകര്‍ത്തിയതിന് 5 വര്‍ഷത്തെ തടവ് ശിക്ഷ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (19:38 IST)
ഹോം ക്വാറന്റീന്‍ ലംഘിച്ച് കൊറോണ പകര്‍ത്തിയതിന് 5 വര്‍ഷത്തെ തടവ് ശിക്ഷ. വിയറ്റ്നാമിലാണ് സംഭവം. 28 കാരനായ ലീ വാന്‍ ട്രി എന്നയാളെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടതിനെ തുടര്‍ന്ന് 5 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചത്. കഴിഞ്ഞ ജൂലായ് 7 ന് കെവിഡ് പോസിറ്റീവ് ആയ ഇയാള്‍ 21 ദിവസത്തെ ഹോം ക്വാറന്റീന്‍ ലംഘിച്ച് യാത്ര നടത്തിയതിനെ തുടര്‍ന്നാണ് കോറോണ വൈറസിന്റെ വ്യാപനത്തിന് കാരണമായെന്ന് കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കിയത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് മനസ്സിലായ ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article