രണ്ട് മാസത്തിനുള്ളില്‍ ചൊവ്വയിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞുവരും. അതുകാരണം ചൊവ്വയില്‍ മനുഷ്യവാസത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിന് മുമ്പ് അതിജീവനത്തിനുള്ള സാങ്കേതിക കാര്യങ്ങളെ കുറിച്ച് ചിന്തിക്കണമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ചൊവ്വയില്‍ മനുഷ്യ കോളനി എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച മാര്‍സ് വണ്‍ പദ്ധതി നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമാകില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.