നായ്ക്കൾക്ക് യജമാനനോടുള്ള ഇഷ്ടം അറിയാത്തവരായി ആരുമില്ല. വളർത്തിയാൽ യജമാനനുവേണ്ടി ജീവൻ വരെ നൽകുന്നവരാണ് നായ്ക്കൾ. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ മൃഗവും നായ തന്നെയാണ്. ജാക്കി എന്ന നായ തന്റെ യജമാനനെ രക്ഷിക്കാൻ വേണ്ടി എടുത്ത് ചാടിയത് കടുവയ്ക്ക് മുന്നിലേക്കായിരുന്നു.
ബർബാത്പുരിലെ ഗുർദേവ് സിംഗ് എന്ന കർഷകന്റെ വീട്ടിലാണ് സംഭവം. ഉറങ്ങി കിടന്ന സിംഗിന്റെ നേർക്കുണ്ടായ കടുവ ആക്രമണത്തെയാണ് നായ തടഞ്ഞത്. കടുവയുടെ സാന്നിധ്യം പരിസര പ്രദേശങ്ങളിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ജാക്കി സിംഗിനെ ഇതറിയിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചില്ല.
ഇത് മനസിലാക്കിയ ജാക്കി ഉടന തന്നെ കടുവയ്‌ക്ക് മുകളിലേക്ക് ചാടി വീഴുകയായിരുന്നു. തുടര്‍ന്ന് ഒരു വടിയുമായി എത്തിയ കര്‍ഷകന്‍ കടുവയെ തുരത്തി. എന്നാല്‍ ആക്രമണത്തില്‍ പരിക്കേറ്റ ജാക്കിയേയും കടിച്ചെടുത്താണ് കടുവ സ്‌ഥലം വിട്ടത്. ഗുര്‍ദേവും കുടുംബവും ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവില്‍ ജാക്കിയുടെ മൃതദേഹമാണ് കിട്ടിയത്.