ബ്രദര്‍ഹുഡ് നേതാവിന് ജീവപര്യന്തം തടവ്

ശനി, 5 ജൂലൈ 2014 (16:22 IST)
ഈജിപ്തില്‍ ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബാദിക്ക് ജീവപര്യന്തം തടവ്. കഴിഞ്ഞ വര്‍ഷം മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈന്യം അധികാരഭ്രഷ്ടനാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന്റെ പേരിലാണ് ശിക്ഷാവിധി. 
 
ബാദിക്കൊപ്പം നേതാക്കളും അനുയായികളുമായി മറ്റ് 36 പേരും ശിക്ഷിക്കപ്പെട്ടു. മറ്റു രണ്ടു കേസുകളില്‍ ബാദി വധശിക്ഷ നേരിടുന്നുണ്ട്. മറ്റ് പത്ത് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ വധശിക്ഷ നേരത്തെ കോടതി ശരിവച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക