ലിബിയന്‍ സര്‍ക്കാറിന്റെ ആവശ്യമനുസരിച്ചാണ് ആക്രമണമെന്ന് പെന്‍റഗണ്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യോമാക്രമണത്തിലൂടെ പ്രദേശത്തേക്ക് ലിബിയന്‍ സേനക്ക് പ്രവേശിക്കാനുള്ള വഴിയൊരുക്കുകയാണെന്നും ഐക്യസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.