കിഴക്കന്‍ ലിബിയയില്‍ ഇസ്‌ലാമിക പോരാളികളും മുന്‍ സൈനിക ജനറല്‍ ഖലീഫ ഹഫ്‌തറിനെ അനുകൂലിക്കുന്ന സ്വയം പ്രഖ്യാപിത ലിബിയന്‍ ദേശീയ സൈന്യവും തമ്മില്‍ നടത്തിയ വെടിവയ്പ്പില്‍ 79 പേര്‍ മരിച്ചു.
പരുക്കേറ്റവരെ പ്രദേശത്തെ അഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയ വക്‌താവ് അബ്ദുല്ല അല്‍ ഫിറ്റൗറി പറഞ്ഞു. അതേസമയം, ബെന്‍ഗാസിയിലെ ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശത്തു നിന്ന് ഒഴിഞ്ഞുപോകാന്‍ ലിബിയന്‍ ദേശീയ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു.