ഫെബ്രുവരി 29; അസാധാരണ ദിനത്തില്‍ ജനിച്ച പ്രതിഭകള്‍
ശനി, 27 ഫെബ്രുവരി 2016 (20:47 IST)
അസാധാരണമായ ദിവസങ്ങളില്‍ അസാധാരണമായ കാര്യങ്ങള്‍, പ്രണയത്തിലെ വിരഹവും വേദനയും കവിതകളിലൂടെ ലോകത്തിന് സമ്മാനിച്ച ജോൺ ബൈറോം. ചിട്ടയായ സംഗീതം ഒരുക്കി വിസ്‌മയം തീര്‍ത്ത ഗിയോചിനോ അന്റോണിയോ എന്നീ പ്രതിഭകള്‍ പിറന്ന ദിവമായിരുന്നു ഫെബ്രുവരി ഇരുപത്തിയൊമ്പത്.
നാലുവര്‍ഷം കൂടുമ്പോള്‍ വിരുന്നുകാരനായെത്തുന്ന ഫെബ്രുവരിയിലെ ഇരുപത്തിയൊമ്പതാമത്തെ ദിവസം അസാധാരണമായ ദിനം തന്നെയാണ്. ഈ ദിവസത്തിന് രസകരാമായ അനവധി കഥകള്‍ പറയാനുണ്ടെങ്കിലും പ്രതിഭകളായ ഒരു പിടി വ്യക്തികള്‍ പിറവിയെടുത്തത് ഈ ദിവസത്തിലാണ്. അസാധരണ ദിവസത്തില്‍ അസാധാരണമായ കഴിവുള്ള മിടുക്കന്മാര്‍ നമുക്ക് സമ്മാനിച്ച് ചരിത്രത്തില്‍ നിന്ന് ഒരിക്കലും മാഞ്ഞു പോകാത്ത നിമിഷങ്ങളായിരുന്നു.
ജോൺ ബൈറോം
പ്രണയം തുളുമ്പുന്ന കവിതകള്‍ സമ്മാനിച്ച ഇംഗ്ലീഷ് കവിയായിരുന്നു ജോൺ ബൈറോം. എഴുത്തിന്റെ ലോകത്ത് പല പേരുകളില്‍ അറിയപ്പെട്ട ഇവര്‍ ഫെബ്രുവരിയിലെ അസാധാരണമായ ദിവസമാണ് ജനിച്ചത്. ചെറു കവിതകളും എഴുത്തിലെ വ്യത്യസ്‌തമായ ശൈലിയും സ്വന്തമായുണ്ടായിരുന്ന ഇവര്‍ രചിച്ച ‘നിന്നെ നിന്റെ ആത്മാവു കാക്ഷിക്കുന്നു’ എന്ന എഴുത്താണ് ഏറ്റവും പ്രാധാന്യം നേടിയത്.
പോപ്പ് പോള്‍ മൂന്നാമന്‍
പതിനാറാം നൂറ്റാണ്ടിലെ ജൂലിയസ് മൂന്നാമന് ശേഷം മാര്‍പാപ്പയായി അവരോധിക്കപ്പെട്ട വ്യക്തിയായിരുന്നു പോള്‍ മൂന്നാമന്‍. 1534 മുതല്‍ 1549വരെ സഭയുടെ തലവനായി പ്രവര്‍ത്തിച്ചു. 81മത്തെ വയസിലായിരുന്നു പോള്‍ മൂന്നാമന്റെ മരണം. ഇതിന് ശേഷമാണ് ക്ലമന്റ് ഏഴാമന്‍ സഭയുടെ തലവനായി എത്തപ്പെട്ടത്.
ജോര്‍ജ് ആഗസ്‌റ്റസ്
സംഗീത ലോകത്ത് വയലില്‍ ഉപയോഗിച്ച് വിസ്‌മയം ഒരുക്കിയ പ്രതിഭയായിരുന്നു ജോര്‍ജ് ആഗസ്‌റ്റസ്. ഇംഗ്ലണ്ടുകാരനായ ആഗസ്‌റ്റസ് പഠനത്തിനു ശേഷം വയലില്‍ പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പിന്നീട് ഇംഗ്ലണ്ടിലും യൂറോപ്പിലുമായി നിരവധി പരിപാടികള്‍ നടത്തുകയും സ്വന്തമായ രചനകളിലൂടെ ലോകപ്രശസ്‌തനായി തീരുകയുമായിരുന്നു.
ഗിയോചിനോ അന്റോണിയോ
ഒരു ഇറ്റാലിയന്‍ കമ്പോസര്‍ ആയിരുന്നു ഗിയോചിനോ അന്റോണിയോ. ആറാം വയസില്‍ പിതാവിന്റെ സംഗീത ഗ്രൂപ്പില്‍ സംഗീത ഉപകരണങ്ങള്‍ വായിച്ചായിരുന്നു തുടക്കം. പിന്നീട് സംഗീത സംവിധാനത്തിലൂടെയും രചനയിലൂടെയും ലോകപ്രശസ്‌തനായി തീര്‍ന്നു. നിരവധി പുരസ്‌കാരങ്ങളും അഗീകാരങ്ങളും ലഭിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം.
ചാള്‍സ് പ്രിറ്റ്‌ചാര്‍ഡ്
ജ്യോതിശാസ്‌ത്രഞ്ജനായ ബ്രിട്ടീഷുകാരനായിരുന്നു ചാള്‍സ് പ്രിറ്റ്‌ചാര്‍ഡ്. 1808ല്‍ ജനിച്ച അദ്ദേഹം 1839ല്‍ ആണ് ലോകത്തോട് വിടപറഞ്ഞത്. മികച്ച വിദ്യാഭ്യാസം സ്വന്തമാക്കിയ ശേഷം സര്‍വകലാശാലകളില്‍ പ്രഫസറായും ഗവേഷണങ്ങളില്‍ കണ്ടു പിടുത്തങ്ങള്‍ നടത്തിയും വളരെവേഗം ലോകമറിയുന്ന വ്യക്തിയായി തീരുകയായിരുന്നു. നക്ഷത്രവ്യവസ്ഥകളെ കുറിച്ചുള്ള പഠനമാണ് അദ്ദേഹത്തെ കൂടുതല്‍ പ്രശസ്‌തനാക്കി തീര്‍ത്തത്.
സര്‍ ഡെവിഡ് ജോണ്‍ ഡേവ് ബ്രെയില്‍സ്‌ഫോര്‍ഡ്
ബ്രിട്ടീഷ് സൈക്ലിങ് പരിശീലകനാണ് ഡെവിഡ് ജോണ്‍. 1964ല്‍ ഇംഗ്ലണ്ടിലാണ് അദ്ദേഹം ജനിച്ചത്. ബ്രിട്ടീഷ് സൈക്ലിങ് ഉപദേഷ്‌ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒളിമ്പിക്‍സില്‍ പങ്കെടുക്കുകയും മെഡലുകള്‍ രാജ്യത്തിനായി നേടുകയും ചെയ്‌തിട്ടുണ്ട്. ബ്രിട്ടന്‍ ആസ്‌ഥാനമായുള്ള ടീം സ്‌കൈ എന്ന ക്ലബിന്റെ മാനേജരായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍.
അലന്‍ റിച്ചാര്‍ഡ്‌സണ്‍
സ്‌കോട്ടീഷ് പിയാനോ സംഗീത വിദഗ്ദനായിരുന്നു അലന്‍ റിച്ചാര്‍ഡ്‌സണ്‍. 1904ല്‍ ജനിച്ച ഇദ്ദേഹം കൌമാരത്തില്‍ തന്നെ സംഗീതം പഠിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്‌തു. 1960ല്‍ സംഗീത റോയല്‍ അക്കാഡമിയില്‍ പ്രൊഫസറായി പ്രവര്‍ത്തിച്ചു. ഇതിനിടെ പ്രശസ്‌തമായ രചനകള്‍ നടത്തുകയും ശ്രദ്ധ നേടുകയും ചെയ്‌തു. 1978ലായിരുന്നു സംഗീതത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ അലന്‍ റിച്ചാര്‍ഡ്‌സണ്‍ യാത്രയായത്.
ഡാരന്‍ പോള്‍ ഫ്രാന്‍സിസ് അംബ്രോസ്
ഇംഗ്ലീഷ് ഫുട്‌ബോള്‍ താരമാണ് ഡാരന്‍ പോള്‍ ഫ്രാന്‍സിസ്. 1984ല്‍ ജനിച്ച താരം നിരവധി ക്ലബുകളിലും കളിച്ചു. ഇപ്പോള്‍ നോര്‍ഫോക് യുണൈറ്റഡ് താരമാണ് ഈ മിഡ്‌ഫീല്‍ഡര്‍. പതിനൊന്നാം വയസിലാണ് അദ്ദേഹം ഫുട്‌ബോളിലേക്ക് തിരിഞ്ഞത്. ന്യൂകാസില്‍ യുണൈറ്റഡിലായിരുന്നു അരങ്ങേറ്റം.
ജാ റൂള്‍
ഒരു അമേരിക്കന്‍ റാപ്പര്‍ ആണ് ജാ റൂള്‍. ഗായകന്‍ നടന്‍ എന്നീ നിലയിലും പ്രശസ്‌തനായ റൂള്‍ 1993ല്‍ തന്റെ റാപ്പ് ജീവിതം ആരംഭിക്കുകയും 1999ല്‍ സംഗീതലോകത്ത് അരങ്ങേറ്റം കുറിക്കുകയുമായിരുന്നു. തുടര്‍ന്ന് 2005വരെ അദ്ദേഹം കലാരംഗത്ത് വന്‍ സംഭാവനകളും ഹിറ്റുകളും നല്‍കി. അദ്ദേഹത്തിന്റെ ആല്‍ബബങ്ങള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്.