യുഎഇയില്‍ കഴിഞ്ഞ ദിവസം പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ. എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 1949 മുതല്‍ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകള്‍ പ്രകാരമാണിത്. കഴിഞ്ഞ ദിവസം രാത്രി 9 മണിവരെ രേഖപ്പെടുത്തിയിട്ടുള്ള മഴ യുഎഇയുടെ കാലാവസ്ഥാ ചരിത്രത്തില്‍ ഒരു അസാധാരണമായ സംഭവമാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.