അമേരിക്കയില്‍ ശിരോവസ്​ത്രം ധരിച്ച സ്​ത്രീയെ കുത്തികൊലപ്പെടുത്തി

ശനി, 3 സെപ്‌റ്റംബര്‍ 2016 (11:15 IST)
ശിരോവസ്​ത്രം ധരിച്ച സ്​ത്രീയെ അജ്​ഞാതൻ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. അമേരിക്കയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. കട അടച്ചശേഷം ഭർത്താവായ ഷംസുൽ അലാം ഖാനൊപ്പം വീട്ടി​ലേക്ക്​ ​പോകവെയാണ്​ നസ്​മ ഖനാം എന്ന 60കാരിയെ അടിച്ചു വീഴ്​ത്തിയ ശേഷം​ അജ്​ഞാതൻ അക്രമിക്കുകയായിരുന്നു.  
 
ഗുരുതരമായി പരിക്കേറ്റ നസ്​മിനെ ഭർത്താവ് ഉടൻ അടുത്തുള്ള ആശു​പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ സാധിച്ചില്ല. മുന്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന നസ്മ മൂന്ന് കുട്ടികളുടെ മാതാവാണ്. ബാംഗ്ലാദേശ് വംശജരായ ഇരുവരും 2009ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 

വെബ്ദുനിയ വായിക്കുക