ഒരു കടിക്ക് മനുഷ്യനെ കൊല്ലുന്ന ''ആതിര''യെ പേടിക്കണം
തിങ്കള്‍, 5 ജനുവരി 2015 (13:48 IST)
ആതിര ഇന്ന് അമേരിക്കയില്‍ താരമാണ്, ആതിരയെ കാണാനും സൌന്ദര്യം ആസ്വദിക്കാനും ആയിരങ്ങളാണ് എത്തുന്നത്. പേര് കേട്ട് രോമാഞ്ചം കൊള്ളുകയൊന്നും വേണ്ട. അമേരിക്കയില്‍ താരമായ കൊടും വിഷമുള്ള വെള്ള രാജവെമ്പാലയുടെ പേരാണ് ആതിര.
തെക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ഡിഗോ കാഴ്ച ബംഗ്ളാവ് അധികൃതരാണ് വെള്ള രാജവെമ്പാലക്ക് ഹിന്ദിയില്‍ "മിന്നല്‍പ്പിണര്‍" എന്ന് അര്‍ഥമുള്ള "ആതിര" എന്ന പേര് ഇട്ടത്. ഓണ്‍ലൈന്‍ വഴി നടന്ന പേര് നിര്‍ദേശത്തില്‍ 4,612 വോട്ടുകള്‍ നേടിയാണ് രാജവെമ്പാലക്ക് ആതിരയെന്ന പേര് വീണത്. ഇത്തരത്തില്‍ പേരിട്ട ആദ്യ ഇഴജന്തു വിഭാഗമാണ് ഉഗ്രവിഷമുള്ള രാജവെമ്പാല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തൗസണ്‍ഡ് ഓക്സില്‍ നിന്നാണ് വെള്ള രാജവെമ്പാലയെ പിടി കൂടിയത്.
രാജവെമ്പാലകളെ കൂടുതലായി കണ്ടു വരുന്ന തെക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലകളെയാണ് "ആതിര" എന്ന പേര് പ്രതിനിധീകരിക്കുന്നതെന്ന് മൃഗശാല അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.