ഫേസ്ബുക്കിനു പകരം ഖിലാഫാബുക്ക് ഒരുക്കി സൈബര്‍ ജിഹാദുമായി ഐ‌എസ്

ബുധന്‍, 11 മാര്‍ച്ച് 2015 (08:55 IST)
ലോകവ്യാപകമായി ഭീതിപടര്‍ത്തുന്ന ഇസ്ലാമിക തീവ്രവാദികളാഉഅ ഇസ്ലാമിക് സ്റ്റേറ്റ് സ്വന്തം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് ആരംഭിച്ചു. ഫേസ്ബുക്കിനോട് സമാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ മാധ്യമത്തിന് ഖിലാഫാ ബുക്ക് എന്നാണ് തീവ്രവാദികള്‍ ഇട്ടപേര്. ഐസിസിന്റെ പ്രവര്‍ത്തകരും അനുകൂലികളും സംവദിച്ചിരുന്ന ഫെയ്‌സ്‌ബുക്ക്‌, ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെത്തുടര്‍ന്നാണു സൈബര്‍ലോകത്തും ഇസ്ലാമികലോകം പടുത്തുയര്‍ത്താന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നത്.
 
അതേസമയം ഇത് ലോക മാധ്യമങ്ങള്‍ ശ്രദ്ധിച്ചതോടെ സൈറ്റിന്റെ പ്രവര്‍ത്തനം തീവ്രവാദികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്നലെയാണു ലോകമാധ്യമങ്ങളുടെ മുന്നില്‍ ഖിലാഫാബുക്ക്‌ ശ്രദ്ധിക്കപ്പെടുന്നത്‌. വാര്‍ത്തകള്‍ പ്രകരിച്ചതോടെ സൈറ്റ് അപ്രത്യക്ഷമാവുകയായിരുന്നു. ഐ.എസിന്റെ ആഗോള വ്യാപനം സൂചിപ്പിക്കാനായി ഐഎസ്‌ ലോഗോ ആലേഖനം ചെയ്‌ത ലോകഭൂപടമാണ്‌ ഈ ഖിലാഫബുക്ക്‌ സൈറ്റിന്റെ മുഖചിത്രത്തിലുള്ളത്‌. വെബ്‌സൈറ്റ്‌ ഹോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌ ഈജിപ്‌തിലാണ്‌. 
 
അറബിക്‌, ഇംഗ്ലീഷ്‌, എന്നിവയിലാണു ഖിലാഫബുക്കിന്റെ മുഖ്യപേജുകള്‍ നിര്‍മിച്ചിരിക്കുന്നതെങ്കിലും, ജര്‍മ്മന്‍, സ്‌പാനിഷ്‌, തുര്‍ക്കി, പോര്‍ച്ചുഗീസ്‌ തുടങ്ങി വിവിധ ഭാഷകളില്‍ സൈറ്റ്‌ ലഭ്യമാണെന്ന്‌ ഖിലാഫബുക്ക്‌ ഹോം പേജില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. സോഷ്യല്‍കിറ്റ്‌ എന്ന വെബ്‌ നിര്‍മ്മാണസങ്കേതം ഉപയോഗപ്പെടുത്തിയാണു ഖിലാഫാബുക്കിന്റെ സൃഷ്‌ടി. ഇതിനെതിരെ മറ്റുരാജ്യങ്ങള്‍ നടപടി എടുക്കുമെന്ന് ഭയന്നാണ് പേജ് താല്‍കാലികമായി ഇവര്‍ പിന്‍‌വലിച്ചതെന്ന് കരുതുന്നു. സംഭവം വാര്‍ത്തയായതൊടെ ലോകരാജ്യങ്ങള്‍ ആശങ്കയിലായിട്ടുണ്ട്. ഇത്തരം സൈറ്റുകളിലൂടെ കൂടുതല്‍ ജിഹാദികളെ സൃടിക്കാമെന്നതാണ് കാരണം.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക