കെഎഫ്‌സി നൽകിയത് എലിയല്ല, ചിക്കൻ തന്നെയെന്ന് പരിശോധന ഫലം

ബുധന്‍, 24 ജൂണ്‍ 2015 (17:15 IST)
കെഎഫ്‌സിയിൽ നിന്ന് ലഭിച്ചത് എലിയെയല്ല, കോഴിയെ തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം.  ഡെവോറിസ് ഡിക്‌സൻ എന്ന കാലിഫോർണിയ സ്വദേശി കെഎഫ്‌സിയിൽ നിന്ന് തനിക്ക് എലി ഫ്രൈ ലഭിച്ചതായി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ഫേസ്ബുക്കിൽ ഇയാൾ പോസ്റ്റ് ചെയ്ത ചിത്രം ലോകമെമ്പാടും മാധ്യമശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ പരിശോധനയിൽ  എലിയുടെ രൂപത്തിലുണ്ടായിരുന്നത് ചിക്കൻ തന്നെയെന്ന് തെളിഞ്ഞതായി കെഎഫ്‌സി അറിയിച്ചു. സ്വതന്ത്രമായ ഒരു ലബോറട്ടറിയിലാണ് പരിശോധന നടത്തിയതെന്നും കെഎഫ്സിയെക്കുറിച്ചു വ്യാജവാർത്ത നൽകുന്നതു നിർത്തണമെന്നും കെ എഫ് സി അധികൃതര്‍ ആവശ്യപ്പെട്ടു. ഇതുകൂടാതെ സംഭവത്തില്‍ ഡെവോറിസ് വിശദീകരണം നൽകണമെന്നും മാപ്പ് പറയണമെന്നും കെ എഫ് സി ആവശ്യപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക