കാൻ ചലച്ചിത്ര പ്രദർശനത്തിനിടെ നടന്ന ഭീകരാക്രമണം നാടകമെന്ന് പൊലീസ്, കനത്ത സുരക്ഷയിൽ തീരം

തിങ്കള്‍, 16 മെയ് 2016 (10:39 IST)
രാജ്യാന്തര കാൻ ചലച്ചിത്ര പ്രദർശനത്തിനിടെ നടന്ന ഭീകരാക്രമണം വ്യാജമെന്ന് പൊലീസ് അറിയിച്ചു. കടലോരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന കാൻ ചലച്ചിത്രമേളക്കിടെയാണ് ഭീതി പടർത്തിയ വ്യാജ ആക്രമണം നടന്നത്. ഫ്രഞ്ച് ഇന്റർനെറ്റ് കമ്പനി നടത്തിയ പ്രചാരണ നാടകമാണിതെന്നാണ് പൊലീസ് നിഗമനം.
 
ഹോട്ടലിൽ നടന്ന വിരുന്നിനിടെയാണ് സ്പീഡ് ബോട്ടിൽ കറുത്ത വസ്ത്രമണിഞ്ഞ് ഹെൽമെറ്റ് ധരിച്ച ഒരു കൂട്ടം സംഘം എത്തിയത്. പാരീസ് ഭീകരാക്രമണത്തെ ഓർമിപ്പിക്കും വിധത്തിലായിരുന്നു ആക്രമികളുടെ വരവ്. ഭയന്നുപോയ പലരും നിലവിളിക്കുകയും ഭയന്നോടുകയും ചെയ്തു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കഴിഞ്ഞ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
 
പൊലീസ് ബോട്ട് പിടിച്ചെടുത്തെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കടൽനിയമങ്ങൾ ലംഘിച്ചതിനെതിരേയും പ്രതികൾക്കെതിരെ കേസ് ഉണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് കനത്ത സുരക്ഷയിലാണ് ഫ്രഞ്ച് തീരം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക